Breaking News

മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചതോടെ കേരളത്തില്‍ അനധികൃത നിര്‍മ്മാണം നടത്താന്‍ ഇനി എല്ലാവരും ഒന്ന് മടിക്കും; ജസ്റ്റിസ് അരുണ്‍ മിശ്ര…

മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചതോടെ കേരളത്തില്‍ അനധികൃത നിര്‍മാണം നടത്താന്‍ ഇനി മടിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര.

ഫ്‌ളാറ്റുകള്‍ വിജയകരമായി പൊളിച്ച വിവരം സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ധരിച്ചപ്പോഴാണ് മിശ്രയുടെ പ്രതികരണം.

ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്‍; തന്‍റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന്‍ ‘മകന്‍’..!

നിയമം നടപ്പാക്കിയെങ്കിലും ഫ്‌ളാറ്റ് പൊളിച്ചതില്‍ വേദനയുണ്ടെന്ന് അഭിഭാഷകര്‍ പറഞ്ഞപ്പോള്‍, അതു ശരിയാണെങ്കിലും പൊളിക്കാതെ പറ്റില്ലായിരുന്നുവെന്നാണ് ജസ്റ്റിസ് മിശ്ര പറഞ്ഞത്.

അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി നിര്‍ദേശിക്കണമെന്ന വാദമുയര്‍ന്നപ്പോള്‍, കാത്തിരിക്കൂ എന്നായിരുന്നു കോടതിയുടെ പ്രതികരണം.

‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന സുമ്മാവാ’ : മഞ്ജുവിനെ കണ്ട് ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് ബോളിവുഡ് നടനും തമിഴ് നടന്‍ ധനുഷും

കേസ് ഫെബ്രുവരി പത്തിന് വീണ്ടും പരിഗണിക്കും. തീരദേശ നിയമം ലംഘിച്ച്‌ മരടില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയവര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് അരുണ്‍ മിശ്ര വ്യക്തമാക്കി. മരടിലെ അവശിഷ്ടങ്ങള്‍ നീക്കിയതിന് ശേഷം തുടര്‍ ഇടപെടലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …