Breaking News

നിപ ഭീതിയൊഴിയുന്നു; അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്..

സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. നിപ ബാധിച്ച്‌ മരിച്ച പന്ത്രണ്ടു വയസുകാരന്റെ സമ്ബര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ 73 പേരുടെ സാമ്ബിളുകളാണ് നെഗറ്റീവ് ആയത്.

കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്ബിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതില്‍ നാല് എണ്ണം എന്‍ഐവി പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇന്നലെ 22 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തില്‍ കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള കണ്ടെയ്ന്‍മെന്റ് സോണിന്റെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും ഹൗസ് ടു ഹൗസ് സര്‍വേ നടത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞു. പ്രസ്തുത പ്രദേശത്ത് അസ്വാഭാവികമായ പനിയോ മരണങ്ങളോ സംഭവിച്ചിട്ടില്ലെന്നാണ് സര്‍വേയില്‍ നിന്ന് അറിയാന്‍ സാധിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …