Breaking News

പണിമുടക്കും പൊതു അവധിയും: മാര്‍ച്ച്‌ 13 മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല…

പൊതുഅവധി ദിവസങ്ങള്‍ക്കു പിന്നാലെ പണിമുടക്കുകൂടി പ്രഖ്യാപിച്ചതോടെ അടുത്ത രണ്ടാഴ്ചയില്‍ ബാങ്കുകള്‍ സ്തംഭിക്കും. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരേ ഓള്‍ ഇന്ത്യ നാഷനലൈസ്ഡ് ബാങ്ക് ഓഫിസേഴ്‌സ്

മാര്‍ച്ച്‌ മാസത്തെ റേഷന്‍ വിതരണം ഇങ്ങനെ; എല്ലാവര്‍ക്കും മണ്ണെണ്ണ; ഈ കാര്‍ഡുകാര്‍ക്ക് സ്‌പെഷല്‍ അരി ഇല്ല…Read more

ഫെഡറേഷന്‍ (എ.ഐ.എന്‍.ബി.ഒ.എഫ്) അലിലേന്ത്യാ പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നത് 15നും 16നുമാണ്. അതിനുമുമ്ബുള്ള ആഴ്ചയില്‍ പൊതുഅവധി അടക്കം മൂന്നു ദിവസം ബാങ്കുകള്‍ക്ക് ഒഴിവാണ്.

ഇതോടെ ആകെ അഞ്ചു ദിവസങ്ങളാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കാതിരിക്കുക. 11ന് ശിവരാത്രി അവധിയാണ്. 12 പ്രവൃത്തിദിവസമാണെങ്കിലും 13 രണ്ടാംശനിയും 14 ഞായറുമാണ്. ഇതിനുപിന്നാലെയാണ് 15, 16 തീയതികളിലെ പണിമുടക്ക്. ഇത്രയുംനീണ്ട അവധിദിവസങ്ങളില്‍ എ.ടി.എം സേവനം തടസപ്പെടുമോയെന്ന ആശങ്കയുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …