Breaking News

കൊവിഡ് 19 ; ഉത്തര കൊറിയന്‍ സര്‍ക്കാരുദ്യോഗസ്ഥനെ വെടിവെച്ച്‌ കൊലപ്പെടുത്തി..!

കൊവിഡ് 19 ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തില്‍ തുടരുന്നയാള്‍ വെടിയേറ്റ് മരിച്ചു. ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് മരിച്ചത്.

വൈറസ് ബാധ സംശയിച്ചയാളെ കണ്ടെത്തി കൊലപ്പെടുത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഉത്തര കൊറിയന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനാണ് മരിച്ചത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനൊപ്പം ചൈനയില്‍ പോയത് ഇദ്ദേഹമായിരുന്നു.

കപ്പലിലാണ് ഇദ്ദേഹത്തെ താമസിപ്പിച്ചിരുന്നത്. അനുമതി ഇല്ലാതെ കപ്പലില്‍ നിന്ന് ഇറങ്ങരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ സെനിക നടപടി സ്വീകരിക്കാനാണ് കിമ്മിന്റെ നിര്‍ദേശം. എന്നാല്‍ ഉത്തര കൊറിയയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …