ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ജനങ്ങൾക്കിടയിൽ ഫാസ്റ്റ്ടാഗ് ഉപയോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാസ്റ്റ്ടാഗ് സംവിധാനത്തില്‍ പുതിയ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍.
ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഫാസ്റ്റ്ടാഗിലേക്ക് വാഹന ഉടമകളെ പൂര്‍ണമായി ഇതിന്റെ ഭാഗമായി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ ലക്ഷ്യം.
ഫെബ്രുവരി 15 മുതല്‍ 29 വരെയുളള 15 ദിവസ കാലയളവില്‍ ഫാസ്റ്റ്ടാഗ് എടുക്കുന്നവരെ ഫീസില്‍ നിന്ന് പൂർണ്ണമായി ഒഴിവാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
നിലവില്‍ ഫാസ്റ്റ്ടാഗ് വാങ്ങുന്നതിന് 100 രൂപയാണ് ഫീസായി ഈടാക്കുന്നത്. ദേശീയ പാതയിലെ ടോള്‍ പ്ലാസകള്‍ കേന്ദ്രീകരിച്ചുളള ടോള്‍ പിരിവ് കൂടുതല്‍ ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.