Breaking News

എന്‍പിആറില്‍ അനുനയ നീക്കത്തിന്‌ കേന്ദ്രം ; സഹകരിക്കാത്ത സംസ്‌ഥാനങ്ങളുമായി ചര്‍ച്ചനടത്തും.!

രാജ്യത്ത് ദേശീയ ജനസംഖ്യ പട്ടികയുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചക്കൊരുങ്ങുന്നു. കേരളം ഉള്‍പ്പെടെ എതിര്‍പ്പ്‌ ഉന്നയിച്ച സംസ്‌ഥാനങ്ങളുമായി രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറും ചര്‍ച്ച നടത്താനാണ് തീരുമാനം.

പൗരത്വനിയമഭേദഗതി നടപ്പാക്കുന്നതിലെ ആശങ്ക ദൂരീകരിച്ച്‌ ആ സംസ്‌ഥാനങ്ങളെ ഒപ്പം നിര്‍ത്തുകയാണ്‌ ലക്ഷ്യം. എന്‍പിആര്‍, സെന്‍സസ് നടപടികള്‍ ഏപ്രില്‍ -സെപ്തംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

എന്നാല്‍ ഇപ്പോഴും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോട് സഹകരിച്ചിട്ടില്ല. അതാണ്‌ കേന്ദ്രം അനുനയനീക്കവുമായി ചര്‍ച്ചക്കൊരുങ്ങുന്നത്‌. രാജ്യത്തെമ്ബാടും നടക്കുന്ന സെന്‍സസ്,

എന്‍പി‌ആര്‍ വിവരശേഖരണത്തിന് ചുക്കാന്‍ പിടിക്കുന്നത് റജിസ്ട്രാര്‍ ജനറല്‍ കൂടിയായ സെന്‍സസ് കമ്മീഷണറാണ്. അതിനാലാണ് നേരിട്ട് ഈ ഉന്നത ഉദ്യോഗസ്ഥനെത്തന്നെ, ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …