നടി ആക്രമണ കേസില്‍ സാക്ഷി വിസ്താരത്തിനായി കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ ഹാജരായി. നേരത്തെ, രണ്ടുതവണ ഹാജരാകാന്‍ കുഞ്ചാക്കോ ബോബനോട് കോടതി ആവശ്യപ്പെട്ടിരുന്നെ
ങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തുടര്‍ന്ന് താരത്തിനെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷൂട്ടിംഗ് തിരക്കിലാണെന്ന് കാണിച്ച് കുഞ്ചാക്കോ ബോബന് പ്രത്യേക അവധി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.
പിന്നീടാണ് വിചാരണ കോടതിയില്‍ തിങ്കളാഴ്ച അദ്ദേഹം ഹാജരായത്. എന്നാല്‍, പള്‍സര്‍ സുനി ജയിലില്‍ നിന്ന് തന്നെ ഭീഷണിപ്പെടുത്തിയത് പ്രത്യേക കേസായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.
പ്രതികളായ പള്‍സര്‍ സുനി, വിഷ്ണു, സനല്‍ എന്നിവര്‍ ജയിലില്‍ നിന്ന് ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഈ കേസില്‍ ഇര ദിലീപാണെന്നും അതിനാല്‍ ഈ
കേസ് താന്‍ പ്രതിയായ കേസിനൊപ്പം ഇത് പരിഗണിക്കരുതെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ കേസ് പ്രത്യേകം പരിഗണിക്കാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.