Breaking News

സെപ്റ്റംബറിലെ ജി20 യോഗത്തിൽ പുടിൻ പങ്കെടുത്തേക്കുമെന്ന് സൂചന

മോസ്കോ: സെപ്റ്റംബറിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജി 20 സഖ്യത്തോടുള്ള റഷ്യയുടെ പങ്കാളിത്തം തുടരുകയാണെന്നും ഇനിയും തുടരുമെന്നും പെസ്കോവ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രതിനിധി സംഘത്തെ നയിച്ചത് വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ് ആയിരുന്നു. 2020 ലും 2021 ലും പുടിൻ വീഡിയോ ലിങ്ക് വഴി ഉച്ചകോടിയിൽ പങ്കെടുത്തു. ഈ മാസം ആദ്യം ന്യൂഡൽഹിയിൽ നടന്ന ജി 20 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിലും റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവ് പങ്കെടുത്തിരുന്നു.

സെപ്റ്റംബർ 9, 10 തിയതികളിലാണ് ജി20 ഉച്ചകോടി നടക്കുക. അർജന്‍റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, തുർക്കി, യു.കെ, യു.എസ്, യൂറോപ്യൻ യൂണിയൻ എന്നിവരാണ് ജി 20 അംഗരാജ്യങ്ങൾ.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …