Breaking News

ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതു അവധി…

നിയമസഭാ തിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിതരഞ്ഞെടുപ്പും നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതുഅവധിയായ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍

ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്ബളത്തോടു കൂടിയ അവധിയായിരിക്കും.

Banks Alert | മാര്‍ച്ച്‌ 27 മുതല്‍ ഏഴു ദിവസം ബാങ്കുകള്‍ അടച്ചിടും…Read more

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസം ശമ്ബളത്തോടു കൂടിയ അവധി ലഭ്യമാക്കാന്‍ ലേബര്‍ കമ്മീഷണര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.

കൂടാതെ വോട്ടര്‍ പട്ടികയില്‍ പേരു വന്നിട്ടുള്ളതും എന്നാല്‍ ആ ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്ന ഇതര വിഭാഗം ജീവനക്കാര്‍ക്കും കാഷ്വല്‍ ജീവനക്കാര്‍ക്കും വോട്ടെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധിയായിരിക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …