Breaking News

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ സൂപ്പര്‍ ജഴ്സി പുറത്തിറക്കി ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി….

2021 ഐപിഎല്‍ സീസണിലേക്കുള്ള തങ്ങളുടെ പുതിയ ജേഴ്സി പുറത്തിറക്കി ഐ പി‌ എല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഡല്‍ഹി തങ്ങളുടെ പുതിയ ജഴ്സി ഇറക്കിയതിന്

പിന്നാലെയാണ് ചെന്നൈയും അവരുടെ പുതിയ ജഴ്സി ഇറക്കിയിരിക്കുന്നത്. 2008ല്‍ ഐ പി എല്‍ തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ചെന്നൈ തങ്ങളുടെ ജഴ്സിയില്‍ മാറ്റം വരുത്തി പുറത്തിറക്കിയിരിക്കുന്നത്.

ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതു അവധി…Read more

ടീമിന്‍റെ ക്യാപ്റ്റന്‍ ധോണി തന്നെയാണ് ടീം ജഴ്സി പുറത്തിറക്കിയത്. ഇന്നലെ പുറത്തിറക്കിയ ജഴ്സിയില്‍ ഇന്ത്യന്‍ സായുധ സേനകളോട് ഉള്ള ആദര സൂചകമായി ടീം ജഴ്‌സിയില്‍ “കാമോഫ്ലേജ് ” ഡിസൈനും ടീം ലോഗോക്ക് മുകളില്‍ 2010, 2011, 2018 എന്നീ വര്‍ഷങ്ങളില്‍ നേടിയ കിരീടങ്ങളെ സൂചിപ്പിക്കാന്‍ മൂന്ന് നക്ഷത്രങ്ങളും ചേര്‍ത്തിട്ടുണ്ട്.

2019 ഐ‌ പി ‌എല്‍ സീസണിന്റെ തുടക്കത്തില്‍ രണ്ട് കോടി രൂപയുടെ ചെക്ക് നല്‍കി കൊണ്ട് സി ‌എസ്‌ കെ നേരത്തെ തന്നെ സായുധ സേനകളോടുള്ള തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു.

ജഴ്സിയില്‍ തോള്‍ഭാഗത്തായി സ്വര്‍ണ ബാന്‍ഡുകളോട് ചേര്‍ന്നാണ് കമോഫ്ലേജ് ഡിസൈന്‍ ഒരുക്കിയിരിക്കുന്നത്. ഐ പി എല്‍ തുടങ്ങാന്‍ ആഴ്‌ചകള്‍ മാത്രം ശേഷിക്കെ ഇന്നലെയാണ് സി

എസ് കെ ജഴ്സി ഡിസൈന്‍ പുറത്ത് വിട്ടത്. കഴിഞ്ഞ സീസണിലെ ഐ പി എല്‍ ടീമിന് അത്ര മികച്ചതായിരുന്നില്ല.

ഐ പി എല്‍ ചരിത്രത്തില്‍ ആദ്യമായി ടീം പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു. പോയിന്‍റ് ടേബിളില്‍ ഏഴാം സ്ഥാനക്കാരായാണ് ടീം സീസണ്‍ അവസാനിപ്പിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …