Breaking News

24കാരിയുടെ മൃതദേഹം, വിവാഹം കഴിഞ്ഞിട്ട് നാളുകള്‍ മാത്രം: കൊലപാതകം ഭര്‍ത്താവ് രാത്രിജോലിക്ക് പോയപ്പോള്‍…

നവവധുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. 24കാരിയെ മഹാരാഷ്ട്രയില്‍ പാല്‍ഘര്‍ വിരാറിലെ ഫ്‌ളാറ്റിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് സംഭവം. ഒക്ടോബര്‍ 24നായിരുന്നു യുവതിയുടെ വിവാഹം നടന്നത്. തലേദിവസം രാത്രി ഭര്‍ത്താവ് നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ പോയ സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.

ഫ്‌ലാറ്റിലെ മൂന്നാമത്തെ നിലയിലാണ് സംഭവം നടന്നത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞു രാവിലെ ഭര്‍ത്താവ് വീട്ടില്‍ എത്തിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൈയിലെ ഞരമ്ബ് മുറിച്ചനിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകമാണ് എന്ന് സ്ഥിരീകരിച്ച പൊലീസ് അന്വേഷണത്തിന് രണ്ടു സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …