Breaking News

സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ വിജ്ഞാപനം ശരിവച്ച്‌ ഹൈക്കോടതി…

സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറി വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ വിജ്ഞാപനം ശരിവച്ച്‌ ഹൈക്കോടതി. സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഇതര സംസ്ഥാന ലോട്ടറി വില്‍പന

നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. സാന്റിയാഗോ മാര്‍ട്ടിന്‍ ഡയറക്ടര്‍ ആയ പാലക്കട്ടെ ഫ്യൂച്ചര്‍ ഗൈമിങ്

സൊല്യൂഷന്‍ കമ്ബനിക്ക് വില്‍പനാനുമതി നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് റദാക്കിയത്.

നികുതി വെട്ടിച്ച്‌ ലോട്ടറി വില്‍പ്പന നടത്തിയെന്നും ഫല പ്രഖ്യാപനത്തിലെ തിരിമറി ആരോപിച്ചുമാണ് വര്‍ഷങ്ങള്‍ക്കുമുമ്ബ് സംസ്ഥാന സര്‍ക്കാര്‍ ഇതര സംസ്ഥാന ലോട്ടറി നിരോധിച്ചത്. ഇക്കാര്യത്തില്‍ സിബിഐയും പിന്നീട് അന്വേഷണം നടത്തിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …