Breaking News

തിരിച്ചു വരവ് ഗംഭീരമാക്കി സുരേഷ് ഗോപിയും ശോഭനയും; ‘വരനെ ആവശ്യമുണ്ട്’ ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..!!

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്’വരനെ ആവശ്യമുണ്ട്’. ചിത്രത്തില്‍ സുരേഷ് ഗോപി പ്രധാന കഥാപാത്രമായി എത്തുന്നു.

വന്‍ താര നിരയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ദുല്‍ഖറും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ശോഭനയും, കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികമാര്‍.

സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയോടെ ‘വരനെ ആവശ്യമുണ്ട്’ എന്ന് സിനിമ തിയറ്ററുകളിലേക്ക് എത്തിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപിയും, ശോഭനയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. 2005ല്‍ പുറത്തിറങ്ങിയ മകള്‍ക്ക് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒരുമിച്ചഭിനയിച്ചത്. സാധാരണയുള്ള കഥ തന്നെയാണ് വരനെ ആവശ്യമുണ്ട് സിനിമയ്ക്ക്.

തമാശയും ഇമോഷണല്‍ രംഗങ്ങളും കൂടി ചേര്‍ന്ന് കിടിലനൊരു ഫാമിലി എന്റര്‍ടെയിനര്‍ മൂവിയാണെന്ന് തന്നെയാണ് ആദ്യം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി പ്രേക്ഷകരെ ചിരിപ്പിക്കാനെത്തിയ ചിത്രമാണെന്നാണ് ചിലരുടെ പ്രതികരണങ്ങള്‍.

മേജര്‍ രവിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …