Breaking News

ബാറുകളുടെ സമയക്രമത്തിൽ മാറ്റം; രാവിലെ ഒമ്പത് മുതൽ രാത്രി ഏഴ് വരെ….

സംസ്ഥാനത്ത് ബാറുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി എക്സൈസ് വകുപ്പ്. ഇനി മുതൽ ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴ് വരെയാക്കി. നേരത്തെ രാവിലെ 11 മണിക്കാണ് സംസ്ഥാനത്തെ ബാറുകൾ തുറന്നിരുന്നത്.

എന്നാൽ ബാറുകളിൽ ആള്‍ത്തിരക്ക് കൂടുന്നുവെന്ന എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് പുതിയ സമയക്രമം ഏർപ്പെടുത്തിയത്. പതിനൊന്ന് മുതൽ ഏഴു മണി

വരെയാണ് ബാറുകൾ പ്രവർത്തിച്ചിരുന്നത്. ഇതാണ് രണ്ടു മണിക്കൂർ നേരത്തെയാക്കാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചത്. അതേസമയം ബാറുകളിൽ പാഴ്സലായി മാത്രമെ മദ്യം

നൽകുകയുള്ളുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബാറുകളിലെ പ്രവർത്തനം സമയം നേരത്തെയാക്കുന്നതുവഴി ബിവറേജിലെ തിരക്ക്

കുറക്കാനാകുമെന്നും എക്സൈസ് വകുപ്പ് കണക്കുകൂട്ടുന്നു. ബെവ്കോ കമ്മീഷന്‍ തുക വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 21 മുതല്‍ ബാറുകള്‍ അടച്ചിട്ടിരുന്നു. പിന്നീട് കമ്മീഷന്‍

കുറച്ചതോടെ വീണ്ടും ബാറുകള്‍ തുറക്കാന്‍ ബാറുടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ അസോസിയേഷന്റെ തീരുമാനിക്കുകയും ജൂൺ 28ന് ബാറുകൾ തുറക്കുകയും ചെയ്തു.

എന്നാല്‍ മാദ്യം പാഴ്‌സല്‍ വില്‍ക്കേണ്ടെന്നും ബിയറും വൈനും മാത്രം വിറ്റാല്‍ മതിയെന്നുമാണ് ബാറുടമകളുടെ തീരുമാനം. ബെവ്‌കോയ്ക്കും ബാറുകള്‍ക്കും

രണ്ടു നിരക്കില്‍ മദ്യം വിതരണം ചെയ്യാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …