Breaking News

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വൻ വര്‍ധന; പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയ്…

സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിയ്ക്ക് 240 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 33,600 രൂപയിലാണ്

പണിമുടക്കും പൊതു അവധിയും: മാര്‍ച്ച്‌ 13 മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല…Read more

സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് മുപ്പതു രൂപ കൂടി 4200 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വില 33,360ല്‍ തുടരുകയായിരുന്നു.

ഏതാനും ദിവസങ്ങളായി സ്വര്‍ണ വില താഴേക്കു പതിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇന്നത്തെ വർധനവ്. പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ അഞ്ചിനു വില എത്തിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …