Breaking News

ജനനനിരക്ക് കുത്തനെ താഴുന്നു; പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജപ്പാൻ ഇല്ലാതാകുമെന്ന് മുൻമന്ത്രി

ടോക്ക്യോ: ജനനനിരക്കിലെ കുത്തനെയുള്ള ഇടിവ് പരിഹരിക്കാൻ രാജ്യത്തിന് കഴിഞ്ഞില്ലെങ്കിൽ രാജ്യം തന്നെ ഇല്ലാതാകുമെന്ന് ജപ്പാൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും മുൻ മന്ത്രിയുമായ മസാക്കോ മൊറി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷത്തെ ജനനനിരക്ക് താഴ്ന്നതിന്‍റെ പശ്ചാത്തലത്തിലാണ് മസാക്കോ മൊറിയുടെ പ്രതികരണം.

ഈ സാഹചര്യത്തിൽ മുന്നോട്ട് പോയാൽ രാജ്യം നശിക്കും. ഇത്തരം സാഹചര്യങ്ങളിൽ ജനിക്കുന്ന കുട്ടികളെ ഇത് സാരമായി ബാധിക്കും. വികലമായി പ്രവർത്തിക്കുന്ന ഒരു സമൂഹത്തിലേക്ക് കടന്നു വരേണ്ടി വരും, മൊറി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇടപെട്ടില്ലെങ്കിൽ രാജ്യത്തെ സാമൂഹിക സുരക്ഷാ സംവിധാനം തകരുമെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ ജനിച്ചതിന്റെ ഇരട്ടി ആളുകള്‍ മരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. രാജ്യത്തെ ജനസംഖ്യ 2008 ലെ 12.8 കോടിയിൽ നിന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ 12.4 കോടിയായി കുറഞ്ഞു. അതേസമയം, 65 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 29 ശതമാനം വർധനയുമുണ്ടായി.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …