Breaking News

പ്രീമിയര്‍ ലീഗ് ; ടോട്ടന്നവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തോല്‍വി; ലീഗില്‍ ഒന്നാം സ്ഥാനം…

പ്രീമിയര്‍ ലീഗില്‍ ടോട്ടന്നവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും കനത്ത തോല്‍വി. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അഴ്സണലും(2-0) ടോട്ടന്നത്തെ സൗത്താംപ്ടണുമാണ്(1-0) ആണ് തോല്‍പ്പിച്ചത്.

ലീഗിലെ തോല്‍വിക്ക് ശേഷം ചെല്‍സി നാലാം സ്ഥാനം നേടുകയും 36 പോയിന്റോടെ സുരക്ഷിതമാക്കുകയും ചെയ്തു. ചെല്‍സിക്ക് 21 കളികളില്‍ നിന്നും 36 പോയിന്റായി.

അഞ്ചാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 31 പോയിന്റും ടോട്ടന്നത്തിനും വോള്‍വ്സിനും 30 വീതം പോയിന്റ് ആണ് ഉള്ളത്. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് വെസ്റ്റ്ഹാം ബോണ്‍മൗത്തിനെ തോല്‍പിച്ചത്.

മാര്‍ക്ക് നോബിള്‍ ആദ്യ പകുതിയില്‍ തന്നെ ഇരട്ടഗോളുകള്‍ നേടുകയും ചെയ്തു. സെബാസ്റ്റിയന്‍ ഹല്ലറും ഫിലിപ്പ് ആന്‍ഡേഴ്സണും ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ലെസ്റ്റര്‍ സിറ്റി ന്യൂകാസിലിനെ 3-0ത്തിന് തോല്‍പിച്ച് രണ്ടാം സ്ഥാനത്ത് എത്തി.

About NEWS22 EDITOR

Check Also

വനിതാ പ്രീമിയർ ലീഗ്; മുംബൈ ഇന്ത്യൻസിന് അഞ്ചാം ജയം

മുംബൈ: വനിതാ പ്രീമിയർ ലീഗ് ടി20യിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ അഞ്ചാം ജയം. ഗുജറാത്ത് ജയന്‍റ്സിനെ 55 റൺസിനാണ് മുംബൈ …