Breaking News

ഇന്ത്യയിൽ 408 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി കിയ..!!

ഇന്ത്യൻ വിപണിയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ്. വിപണിയിൽ എത്തിയ മോഡലുകളെല്ലാം ഹിറ്റായതോടെ പ്ലാന്റിന്റെ എണ്ണം വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.

റിപ്പോർട്ട് അനുസരിച്ച് 54 മില്ല്യൺ ഡോളറിന്റെ (ഏകദേശം 408 കോടി രൂപ) നിക്ഷേപമാണ് കമ്പനി നടത്തുക. കമ്പനിയുടെ ആന്ധ്ര പ്രദേശിലെ അനന്തപൂരി പ്ലാന്റിലേക്കാണ് കമ്പനി പുതിയ നിക്ഷേപം നടത്തുക. കൂടുതൽ വാഹനങ്ങൾ കിയയിൽ നിന്നും നിരത്തിലെത്താനൊരുങ്ങുകയാണ്.

ഇതുകൂടി മുന്നിൽ കണ്ടാണ് പ്ലാന്റിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി നിക്ഷേപം നടത്തുന്നത്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയിലാണ് കിയ ഇന്ത്യ സിഇഒ ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്ലാന്റിലേക്ക് കൂടുതൽ നിക്ഷേപമെത്തുന്നതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങളുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കിയ മോട്ടോർസിന് ഇന്ത്യയിൽ ഒരു പ്ലാന്റ് മാത്രമാണുള്ളത്.

വാഹനങ്ങളുടെ നിര വർധിക്കുന്നതോടെ ഒരു പ്ലാന്റിൽ തന്നെയുള്ള വാഹനത്തിന്റെ ഉത്പാദനം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായിട്ടാണ് മറ്റൊരു പ്ലാന്റുകൂടി ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ച് മഹാരാഷ്ട്രയിലാണ് രണ്ടാമത്തെ കിയ പ്ലാന്റ് ഉയരുക. നിരവധി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്പനി മഹാരാഷ്ട്ര തെരഞ്ഞെടുത്തിരിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …