Breaking News

ആമസോണ്‍ പിരിച്ചുവിട്ടത് ഒരു ലക്ഷം ജീവനക്കാരെ; കൂട്ടപിരിച്ചുവിടലിന്റെ കാരണം വിശദീകരിച്ച്‌ കമ്ബനി

ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍ കഴിഞ്ഞ മാസങ്ങളില്‍ പിരിച്ചുവിട്ടത് ഒരു ലക്ഷം ജീവനക്കാരെ. ജൂണ്‍ പാദത്തിലെ റിപ്പോര്‍ട്ടിലാണ് ആമസോണ്‍ ഇക്കാര്യം അറിയിച്ചത്. മൊത്തം ജീവനക്കാരില്‍ ആറ് ശതമാനത്തെയാണ് ആമസോണ്‍ ഇത്തരത്തില്‍ ഒഴിവാക്കിയത്. ഒരുപാദത്തില്‍ ഇതാദ്യമായാണ് ആമസോണ്‍ ഇത്രയും ജീവനക്കാരെ പിരിച്ചുവിടുന്നത്.

ആമസോണ്‍ മാത്രമല്ല സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജീവനക്കാരെ പിരിച്ചുവിടുന്നത്. ടെക് കമ്ബനികളായ മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ്, ഷോപിഫൈ എന്നീ കമ്ബനികളെല്ലാം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഗൂഗ്ള്‍ ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെങ്കിലും റിക്രൂട്ട്മെന്റിന്റെ വേഗം കുറച്ചു.

ജൂണിന്റെ അവസാനത്തില്‍ 15,23,000 ജീവനക്കാരാണ് കമ്ബനിയിലുള്ളതെന്ന് ആമസോണ്‍ അറിയിച്ചു. ഇതില്‍ കരാര്‍ ജീവനക്കാരും പാര്‍ട്ട്ടൈം ജോലിക്കാരും ഉള്‍പ്പെടുന്നില്ല. മാര്‍ച്ച്‌ മാസത്തിന്റെ അവസാനം 16,22,000 ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്താണിത്. ജീവനക്കാരുടെ എണ്ണം കൂടിയതാണ് കൂട്ടപിരിച്ചുവിടലിലേക്ക് നയിച്ചതെന്നാണ് ആമസോണ്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ബ്രിയാന്‍ ഒലസാവസ്കിയുടെ വാദം. നിരവധി ജീവനക്കാര്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയതോടെ കമ്ബനിയില്‍ ജോലിക്കാരുടെ എണ്ണം വര്‍ധിച്ചുവെന്നാണ് ആമസോണിന്റെ വാദം.

അതേസമയം, ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെങ്കിലും ഗൂഗ്ള്‍ പുതുതായുള്ള റിക്രൂട്ട്മെന്റിന്റെ വേഗം കുറച്ചിട്ടുണ്ട്. ഈ വര്‍ഷം വലിയ രീതിയിലുള്ള റിക്രൂട്ട്മെന്റ് ഉണ്ടാവില്ലെന്നാണ് സി.ഇ.ഒ സുന്ദര്‍ പിച്ചെ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …