ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മരുമകൾക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായ് റിപ്പോർട്ട്. പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ ഇവരെ പാറ്റ്‌ന എയിംസിൽ പ്രവേശിപ്പിച്ചു.
ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ പരിശോധനക്ക് വിധേയയാക്കിയത്.
കുടുംബത്തിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെല്ലാം ക്വാറന്റൈനിൽ പോയി. സുരക്ഷാ ജീവനക്കാരിൽ ഒരാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.