Breaking News

രണ്ടു വാക്ക് വിട്ടെങ്ങാനും പോയിരുന്നെങ്കില്‍ ചാനല്‍ ഓഫീസ് ചരിത്രമായേനെ: വിമര്‍ശനം

അക്ഷരതെറ്റുകള്‍ ഇപ്പോള്‍ ചാനലുകളില്‍ വര്‍ദ്ധിച്ചുവരുകയാണ്. വാര്‍ത്താ ചാനലുകളിലാണ് അധികവും തെറ്റുകള്‍ കടന്നുവരുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മാതൃഭൂമിയ്ക്ക് പറ്റിയ ഒരു അബദ്ധമാണ്. വ്യാപാരി വ്യവസായി സമിതി നേതാവ് ടി നസറുദ്ദീന്റെ മരണത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തിയ വാര്‍ത്ത നല്‍കിയ സ്ക്രോളില്‍ ടി നസറുദ്ദീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തരിച്ചു എന്നാണ് വന്നത്. ചാനലിന്റെ വാര്‍ത്ത സ്ക്രോള്‍ വലിയ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ‘മാതൃഭൂമി ആദ്യത്തെ രണ്ടു വാക്ക് വിട്ടെങ്ങാനും പോയിരുന്നെങ്കില്‍ ചാനല്‍ ഓഫീസ് ചരിത്രമായേനെ, PS. ചാനലിന്റെ പതിനാറടിയന്തിരം വലിയെ ബാധിക്കരുത്’- എന്ന കുറിപ്പോടെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുകയാണ് സംരംഭകയും എഴുത്തുകാരിയുമായ ലക്ഷ്മി രാജീവ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …