Breaking News

സി​ബി​എ​സ്‌ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷ: അ​ന്തി​മ തീ​രു​മാ​നം ര​ണ്ട് ദി​വ​സ​ത്തി​ലു​ള്ളിൽ…

സി​ബി​എ​സ്‌ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച്‌ അ​ന്തി​മ തീ​രു​മാ​നം ര​ണ്ട് ദി​വ​സ​ത്തി​ന​കം ഉ​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍. അ​ന്തി​മ തീ​രു​മാ​നം വ്യാ​ഴാ​ഴ്ച​ക്കു​ള്ളി​ല്‍ അ​റി​യി​ക്കാ​ന്‍ കോ​ട​തി കേ​ന്ദ്ര​ത്തോ​ട് നി​ര്‍​ദേ​ശി​ച്ചു.

കോ​വി​ഡി​ന്‍റെ അ​ട​ക്കം പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നു പ്ര​ത്യേ​ക മാ​ന​ദ​ണ്ഡം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​യാ​യ മ​മ​ത ശ​ര്‍​മ​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ഹ​ര്‍​ജി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. പ​രീ​ക്ഷ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും എ​ഴു​തി അ​റി​യി​ക്കാ​ന്‍ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ഒ​ഴി​വാ​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നു റി​പ്പോ​ര്‍​ട്ടു​ണ്ട്.

ചി​ല സം​സ്ഥാ​ന​ങ്ങ​ള്‍ പ​രീ​ക്ഷ ഉ​പേ​ക്ഷി​ക്ക​ണം എ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ 9,10,11 ക്ലാ​സു​ക​ളി​ലെ മാ​ര്‍​ക്ക് പ​രി​ഗ​ണി​ച്ച്‌ ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് ന​ല്‍​കു​ന്ന കാ​ര്യ​മാ​ണ് ആ​ലോ​ച​ന​യി​ലു​ള്ള​ത്. 19 വി​ഷ​യ​ങ്ങ​ളി​ല്‍ ഓ​ഗ​സ്റ്റി​ല്‍ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചു നി​ര്‍​ദേ​ശം സി​ബി​എ​സ്‌ഇ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രും മു​ന്നോ​ട്ടു വ​ച്ചി​രു​ന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …