Breaking News

മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരവയസ്സുകാരിയുടെ പിതാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു : കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തു

മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരവയസ്സുകാരിയുടെ പിതാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവിനാണ് ഭാര്യ ഡിക്സിയുടെ വീടിനു സമീപത്ത് വച്ചാണ് മര്‍ദ്ദനമേറ്റത്. കാറിന്റെ ചില്ലും നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. നോറയുടെ സംസ്ക്കാര ചടങ്ങുകള്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയ്‌ക്കാണ് കൊച്ചി കറുകുറ്റി പള്ളിയില്‍ നടന്നത്. ഇതിനു ശേഷം രാത്രി ഏഴരയോടെയാണ് സജീവ് ഡിക്സിയുടെ വീട്ടിലേയ്‌ക്കെത്തിയത്. അമിതവേഗതയില്‍ കാര്‍ ഓടിച്ചെത്തിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു.

സജീവും,നാട്ടുകാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും സജീവിനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ചിലര്‍ ചേര്‍ന്ന് സജീവിനെ കാറില്‍ കയറ്റി ഇരുത്തിയെങ്കിലും വീണ്ടും വാക്കേറ്റമുണ്ടായി. ഒടുവില്‍ സജീവിനെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയും, കാറിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്തു. അതേസമയം കുട്ടിയെ കൊന്നതിന് ശേഷം പ്രതി ജോണ്‍ ബിനോയ് വീട്ടിലെത്തി അമ്മയോടു കുറ്റസമ്മതം നടത്തിയെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്‌.നാഗരാജു പറഞ്ഞു. ബിനോയിയുടെ അമ്മയാണ് പോലീസില്‍ വിവരമറിയിച്ചത്. കുട്ടിയുടെ മുത്തശ്ശിയുമായി പ്രതിക്കുള്ള വിരോധമാണ് കാരണമെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നത് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …