Breaking News

​ഐ.എസ്​.എല്ലില്‍ ഇന്ന് കലാശപോരാട്ടം കന്നി കിരീടത്തിന് മുംബൈയും നാലാം കിരീടത്തിനായി എടികെയും…

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗിന്റെ ഏ​ഴാം സീ​സ​ണി​ന്​ ഇ​ന്ന്​ കൊ​ടി​യി​റ​ക്കം. കോ​വി​ഡ്​​പ്ര​തി​സ​ന്ധി​യെ നീ​ന്തി​ക്ക​യ​റി​​യ സീ​സ​ണി​ലെ ജേ​താ​ക്ക​ളെ ഇ​ന്ന​റി​യാം. ലീ​ഗ്​ റൗ​ണ്ടി​ലെ ഏ​റ്റ​വും ക​രു​ത്ത​രാ​യ

80 കഴിഞ്ഞവര്‍ക്ക്​​ തപാല്‍ വോട്ട്: ത​പാ​ല്‍ വോ​ട്ടി​ന്​ അ​ര്‍​ഹ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക​ പുറത്തിറക്കി; പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ…Read more

ര​ണ്ടു ടീ​മു​ക​ളു​ടേ​താ​ണ് ഇന്നത്തെ​ ഫൈ​ന​ല്‍ പോ​രാ​ട്ടം. ലീ​ഗ്​ വി​ന്നേ​ഴ്​​സ്​ ഷീ​ല്‍​ഡ്​ സ്വ​ന്ത​മാ​ക്കി​യ മും​ബൈ സി​റ്റി​യും തൊ​ട്ടു​പി​ന്നി​ലാ​യി ര​ണ്ടാം​സ്​​ഥാ​നം​കൊ​ണ്ടും തൃ​പ്​​തി​യ​ട​ഞ്ഞ എ.​ടി.​കെ മോ​ഹ​ന്‍ ബ​ഗാ​നും

ചാ​മ്ബ്യ​ന്‍​ഷി​പ്പി​നാ​യി പോ​ര​ടി​ക്കുമ്പോ​ള്‍ ഏ​റ്റ​വും മി​ക​ച്ച​വ​രു​ടെ ഫൈ​ന​ലാ​ണി​ന്ന് അരങ്ങേറുക. എ.​ടി.​കെ​യി​ല്‍​നി​ന്ന്​ കൊ​ല്‍​ക്ക​ത്ത​യി​ലെ ഇ​തി​ഹാ​സ സം​ഘ​മാ​യ മോ​ഹ​ന്‍​ബ​ഗാ​നു​മാ​യി ല​യി​ച്ച്‌​ ‘എ.​ടി.​കെ മോ​ഹ​ന്‍ ബ​ഗാ​ന്‍’ ആ​യ​ശേ​ഷം ആ​ദ്യ ഐ.​എ​സ്.​എ​ല്‍ സീ​സ​ണ്‍ ആ​ണി​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ലേ​തു​ള്‍​പ്പെ​ടെ മൂ​ന്നു​ത​വ​ണ (2014, 2016, 2020) കി​രീ​ട​മ​ണി​ഞ്ഞ​വ​ര്‍. ​ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ര്‍ ലീ​ഗ്​ കി​രീ​ട​ത്തി​ലേ​ക്ക്​ കു​തി​ക്കു​ന്ന മാ​ഞ്ച​സ്​​റ്റ​ര്‍ സി​റ്റി​യു​ടെ ര​ക്​​ത​മാ​ണ്​ മും​ബൈ​യു​ടെ സി​ര​ക​ളി​ല്‍ ഒ​ഴു​കു​ന്ന​ത്. ജ​യി​ക്കാ​നു​ള്ള പോ​ര്‍​വീ​ര്യം അ​വ​രു​ടെ സ​ഹ​ജ​സ്വ​ഭാ​വ​മാ​ണ്.

ലീ​ഗ്​ റൗ​ണ്ടി​ല്‍ ര​ണ്ടു​ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും കൊ​ല്‍​ക്ക​ത്ത​ക്കാ​ര്‍​ക്കെ​തി​രെ മും​ബൈ​ക്കാ​യി​രു​ന്നു ജ​യം. ഫൈ​ന​ലി​നൊ​പ്പം പോ​ന്ന ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ 2-0ത്തി​ന്​ ജ​യി​ച്ച്‌​ ക​രു​ത്ത്​ തെ​ളി​യി​ച്ചു.

എ​ന്നാ​ല്‍, സെ​മി​യി​ല്‍ ഗോ​വ​യെ സ​ഡ​ന്‍ ഡെ​ത്തി​ലാ​യി​രു​ന്നു മും​ബൈ പി​ടി​ച്ചു​കെ​ട്ടി​യ​ത്. നി​ല​വി​ല്‍ 14 ഗോ​ളു​മാ​യി റോ​യ്​ കൃ​ഷ്​​ണ​യും ഗോ​വ​യു​ടെ ഇ​ഗോ​ര്‍ ആ​ന്‍​​ഗു​ലോ​യും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്.

ഗോ​വ സെ​മി​യി​ല്‍ പു​റ​ത്താ​യ​തി​നാ​ല്‍ ആ​ന്‍​ഗു​ലോ​ക്ക്​ ഇ​നി അ​വ​സ​ര​മി​ല്ല. എ​ന്നാ​ല്‍, ഫൈ​ന​ലി​ല്‍ ഒ​രു ഗോ​ള്‍ കൂ​ടി നേ​ടി​യാ​ല്‍ വെ​ല്ലു​വി​ളി​യി​ല്ലാ​തെ റോ​യ്​ കൃ​ഷ്​​ണ ഗോ​ള്‍​ഡ​ന്‍ ബൂ​ട്ടി​ന്​ അ​വ​കാ​ശി​യാ​വും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …