Breaking News

വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പേ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്ഥീകരിച്ചിരുന്നു: കേന്ദ്ര ആരോഗ്യ മന്ത്രി…

രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പേ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്ഥീകരിച്ചിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി. വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസ്; ഇന്ത്യയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് കേരളത്തില്‍ നിന്ന്…

ചൈനയിലെ വുഹാനില്‍നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാര്‍ഥിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും എല്ലാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

ശക്തമായ പ്രതിരോധ നടപടികള്‍ കേന്ദ്രം സ്ഥീരികരിച്ചിട്ടുണ്ട്, ചൈനയില്‍നിന്ന് തിരിച്ചെത്തുന്ന എല്ലാവര്‍ക്കും വിമാനത്താവളങ്ങളില്‍ ആവശ്യമായ മെഡിക്കല്‍ പരിശോധന നടത്തി സുരക്ഷാ മുന്നൊരുക്കം നടത്തിയിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ തിരിച്ചെത്തിയ വുഹാന്‍ സര്‍വകലാശാല വിദ്യാര്‍ഥിക്കാണ് വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം വിദ്യാര്‍ഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …