കേരളത്തില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ നിന്നുമെത്തിയ മലയാളി വിദ്യാര്‍ത്ഥിക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വുഹാന്‍ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. വിദ്യാര്‍ഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് കൊറോണവൈറസ് സ്ഥിരീകരിക്കുന്നത്.
അതേസമയം വിദ്യാര്‍ഥിയെ സംബന്ധിച്ച വിവരങ്ങളോ, കുട്ടി എവിടെയാണോന്നോ കേന്ദ്രം വെളിപ്പെടുത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാരെ വിവരം അറിയിച്ചതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ അടിയന്തര യോഗം വിളിച്ചു