Breaking News

കോവിഡ് സെന്ററായിരുന്ന സ്‌കൂളിലെ ക്ലാസ്മുറിയില്‍ അസ്ഥികൂടം ; ചികിത്സയില്‍ കഴിഞ്ഞയാളുടേതാകാമെന്ന് അധികൃതര്‍…

കോവിഡ് സെന്ററായിരുന്ന സ്‌കൂളിലെ ക്ലാസ്മുറിയില്‍ അസ്ഥികൂടം കണ്ടെത്തി. ക്ലാസ്മുറികള്‍ വൃത്തിയാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്.

ലോക് ഡൗണിന് ശേഷം സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് ബെഞ്ചിനടിയില്‍ നിലത്ത് കിടക്കുന്ന രീതിയില്‍ അസ്ഥികൂടം കണ്ടെത്തിയത്.

സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണ വി​ലയിൽ വൻ ഇടിവ്; പ​വ​ന് 35,640 രൂ​പ…Read more

ഉത്തര്‍ പ്രദേശിലെ വാരണാസിയിലാണ് സംഭവം. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജെ പി മെഹ്ത ഇന്റര്‍ കോളജ് സര്‍ക്കാറിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രമാക്കി മാറ്റിയിരുന്നു.

പാവപ്പെട്ടവരും ഭിക്ഷക്കാരുമായിരുന്നു ഇവിടത്തെ അന്തേവാസികളില്‍ കൂടുതലും. സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘവുമെത്തി സ്ഥലത്ത് പരിശോധന നടത്തി.

കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്നയാളുടെ അസ്ഥികൂടമായിരിക്കാം ഇപ്പോള്‍ കണ്ടെത്തിയതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …