Breaking News

പടക്ക നിര്‍മ്മാണ ശാലയിലെ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 20 ആയി; മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യത…

തമിഴ്നാട്ടിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില

ഗുരുതരമായി തുടരുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വീണ്ടും സ്‌ഫോടനം: ഒന്‍പത് പേരുടെ നില ഗുരുതരം…Read more

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണോ പടക്ക നിര്‍മ്മാണശാല പ്രവര്‍ത്തിച്ചത് എന്നതടക്കം പരിശോധിക്കും.  ശിവകാശിക്ക് സമീപം സത്തൂറിലെ ഫാക്ടറിയില്‍ ഇക്കഴിഞ്ഞ 12നാണ് പൊട്ടിത്തെറിയുണ്ടായത്.

ദുരന്തത്തില്‍ മരിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …