Breaking News

ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന സ്ത്രീയെ വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കി: നാല് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ അറസ്​റ്റില്‍…

എറണാകുളം പെരുമ്ബാവൂരില്‍ യുവതിയെ ബലാത്സംഗം ചെയ്ത നാല് പേരെ അറസ്റ്റ് ചെയ്തു. ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ നാല് അന്തര്‍സംസ്ഥാന തൊഴിലാളികളാണ് പോലീസ് പിടിയിലായത്.

പശ്ചിമബംഗാള്‍ സ്വദേശികളായ സലിം മണ്ഡല്‍, മുക്‌ലന്‍ അന്‍സാരി, മോനി എന്നുവിളിക്കുന്ന മുനീറുല്‍, ഷക്കീല്‍ മണ്ഡല്‍എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച്‌ 30നായിരുന്നു സംഭവം. അല്ലപ്ര എണ്‍പതാംകോളനിയിലെ

മുക്‌ലന്‍ അന്‍സാരിയുടെ വീട്ടിലേക്ക് ബിരിയാണിയുണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം പ്രതികള്‍ യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം കേരളം വിട്ടുപോകാനുള്ള ശ്രമത്തിനിടെ സഹസികമായാണ് ഇവരെ പിടികൂടിയത്.

രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ബംഗാള്‍ സ്വദേശിനിയായ 19കാരിയാണ് പീഡനത്തിന് ഇരയായത്. ബലാത്സഗം ചെയ്യാന്‍ മുന്‍കൂട്ടി നിശ്ചയിച്ചാണ് തങ്ങള്‍

യുവതിയെ വിളിച്ചു വരുത്തിയെന്ന് അറസ്റ്റിലായവര്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഭര്‍ത്താവ് പ്ലൈവുഡ് കമ്ബനിയില്‍ ജോലിക്ക് പോയ ശേഷം സൗഹൃദം നടിച്ച്‌ തൊട്ടടുത്ത മുറികളില്‍ താമസിക്കുന്ന പ്രതികള്‍ ബിരിയാണി ഉണ്ടാക്കി തരണമെന്ന് ഇവരോട്

ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഇവരുടെ മുറിയിലേക്ക് ചെന്ന യുവതിയെ ബലാല്‍സംഘം ചെയ്യുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …