Breaking News

‘ഈ വേനലവധി അവസാനിക്കുന്നതിന് മുന്‍പേ ഇരുന്നൂറോളം ആളുകള്‍ മുങ്ങി മരിച്ചിരിക്കും…’; മുന്നറിയിപ്പുമായി മുരളി തുമ്മാരക്കുടി…

വേനലവധി വീണ്ടും തുടങ്ങുകയാണ്. വേനലവധിക്കാലത്ത് വര്‍ദ്ധിച്ച്‌ വരുന്ന മുങ്ങിമരണങ്ങളെ കുറിച്ച്‌ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ ദുരന്ത നിവാരണ വിഭാഗം മേധാവിയും മലയാളിയുമായ മുരളി തുമ്മാരുകുടിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

‘വീണ്ടും വേനലവധി തുടങ്ങുകയാണ്. ഓരോ വേനലവധിക്കാലവും എനിക്ക് പേടിയുടെ കാലം കൂടിയാണ്. ഒന്നും രണ്ടും മൂന്നുമായി കുട്ടികളുടെ മുങ്ങിമരണ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി.

ഈ വേനലവധി അവസാനിക്കുന്നതിന് മുന്‍പേ ഇരുന്നൂറോളം ആളുകള്‍ മുങ്ങി മരിച്ചിരിക്കും, അതില്‍ കൂടുതലും കുട്ടികള്‍ ആയിരിക്കും. അവധി ആഘോഷിക്കാന്‍ കൂട്ടുകൂടി പോകുന്നവര്‍,

ബന്ധു വീട്ടില്‍ പോകുന്നവര്‍, അടുത്ത വീട്ടിലെ കുളത്തില്‍ പോകുന്നവര്‍ എന്നിങ്ങനെ’. വാസ്തവത്തില്‍ കേരളത്തിലെ അപകട മരണങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ കുറവ് വരുത്താവുന്നത് മുങ്ങി മരണത്തിലാണ്.

കാരണം ആയിരത്തി ഇരുന്നൂറ് മരണങ്ങള്‍ നടക്കുന്നതില്‍ ഒരു ശതമാനം പോലും യാത്രക്കിടയിലോ ബോട്ട് മുങ്ങിയോ അല്ല’. മുരളി തുമ്മാരക്കുടി കുറിച്ചു.

മുരളി തുമ്മാരുകുടി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഈ വര്‍ഷം മിക്ക കുട്ടികളും സ്‌കൂളില്‍ പോകാതിരുന്നതിനാല്‍ ‘സ്‌കൂള്‍ അടക്കുന്നു’ എന്ന തോന്നലില്ല.

വീണ്ടും വേനലവധി തുടങ്ങുകയാണ്. ഓരോ വേനലവധിക്കാലവും എനിക്ക് പേടിയുടെ കാലം കൂടിയാണ്. ഒന്നും രണ്ടും മൂന്നുമായി കുട്ടികളുടെ മുങ്ങിമരണ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി. ഈ വേനലവധി അവസാനിക്കുന്നതിന് മുന്‍പേ ഇരുന്നൂറോളം ആളുകള്‍ മുങ്ങി മരിച്ചിരിക്കും, അതില്‍ കൂടുതലും കുട്ടികള്‍ ആയിരിക്കും.

അവധി ആഘോഷിക്കാന്‍ കൂട്ടുകൂടി പോകുന്നവര്‍, ബന്ധു വീട്ടില്‍ പോകുന്നവര്‍, അടുത്ത വീട്ടിലെ കുളത്തില്‍ പോകുന്നവര്‍ എന്നിങ്ങനെ. നൂറിലധികം കുടുംബങ്ങള്‍ക്ക് ഈ അവധിക്കാലം ഒരിക്കലൂം മറക്കാനാവാത്ത ദുഖത്തിന്റെ കാലമാകും.

ഇതെല്ലാ വര്‍ഷവും പതിവാണ്. റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവുമധികം പേര്‍ മരിക്കുന്നത് വെള്ളത്തില്‍ മുങ്ങിയാണ്. ഓരോ വര്‍ഷവും 1200 ലധികം ആളുകളാണ് മുങ്ങിമരിക്കുന്നത്.

റോഡപകടത്തെപ്പറ്റിയുള്ള വിവരങ്ങള്‍, അതായത് എത്ര അപകടം ഉണ്ടായി, എത്ര പേര്‍ക്ക് പരിക്കു പറ്റി, എത്ര പേര്‍ മരിച്ചു, ഏതൊക്കെ മാസങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് എന്നിങ്ങനെയുള്ള വിവരങ്ങള്‍ കേരളാ പോലീസിന്റെ വെബ് സൈറ്റിലുണ്ട്. എന്നാല്‍ മുങ്ങിമരണത്തെക്കുറിച്ച്‌ ഇത്തരം വിവരങ്ങളൊന്നും ലഭ്യമല്ല.

ഇതിനൊരു കാരണമുണ്ട്. മുങ്ങിമരണം എന്നത് കേരളത്തിലെ സുരക്ഷാ നിര്‍വഹണ രംഗത്തെ ഒരു അനാഥ പ്രേതമാണ്. ഇതിനെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കുന്നില്ല എന്നതോ പോകട്ടെ, ഇതിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ റോഡ് സുരക്ഷാ അതോറിറ്റി പോലെ ഒരു അതോറിറ്റിയോ റോഡ് സുരക്ഷക്കുള്ളത് പോലെ ഒരു ഫണ്ടോ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Updating….

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …