Breaking News

കുറയാതെ കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 66 മരണം; പത്തിൽ താഴാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി.

എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,62,48,280 സാമ്ബിളുകളാണ് പരിശോധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,035 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 15,247 പേര്‍ രോഗമുക്തി നേടി.

മലപ്പുറം 2684
കോഴിക്കോട് 2379
തൃശൂര്‍ 2190
എറണാകുളം 1687
പാലക്കാട് 1552
കൊല്ലം 1263
തിരുവനന്തപുരം 1222

ആലപ്പുഴ 914
കണ്ണൂര്‍ 884
കോട്ടയം 833
കാസര്‍ഗോഡ് 644
പത്തനംതിട്ട 478
വയനാട് 383
ഇടുക്കി 353

16,662 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 2607
കോഴിക്കോട് 2354
തൃശൂര്‍ 2174
എറണാകുളം 1669
പാലക്കാട് 1131
കൊല്ലം 1255
തിരുവനന്തപുരം 1167

ആലപ്പുഴ 912
കണ്ണൂര്‍ 796
കോട്ടയം 784
കാസര്‍ഗോഡ് 632
പത്തനംതിട്ട 468
വയനാട് 370
ഇടുക്കി 343

64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, വയനാട് 9, പാലക്കാട്, കാസര്‍ഗോഡ് 8 വീതം, തൃശൂര്‍ 7, കൊല്ലം 6, പത്തനംതിട്ട 3, കോട്ടയം, മലപ്പുറം 2, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …