Breaking News

പ്രതീക്ഷയര്‍പ്പിച്ച്‌ രാജ്യം: കുട്ടികളില്‍ കൊവാക്സിന്റെ പരീക്ഷണം ആരംഭിച്ചു…

ഭാരത് ബയോടെക് നിര്‍മിക്കുന്ന കൊവാക്സിന്റെ പരീക്ഷണം കുട്ടികളില്‍ ആരംഭിച്ചു. പട്നയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ക്ലിനിക്കല്‍ ട്രയലുകള്‍ നടക്കുന്നത്.

മെയ് പതിനൊന്നിനാണ് കുട്ടികളില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നതിനുളള അനുമതി ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ഭാരത് ബയോടെക്കിന് നല്‍കിയത്. 2 മുതല്‍ 18 വയസ്സുവരെ പ്രായമുളള കുട്ടികളിലാണ് രണ്ടും

മൂന്നുംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി ലഭിച്ചത്. ഈ വര്‍ഷം ജനുവരി 26-നാണ് വാക്സിന്‍ യജ്ഞത്തിന് ഇന്ത്യ തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.

നിലവില്‍ 18 വയസ്സുമുതല്‍ പ്രായമുളളവര്‍ക്ക് രാജ്യത്ത് വാക്സിന്‍ നല്‍കാന്‍ അനുമതിയുണ്ട്. ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, റഷ്യയുടെ സ്പുട്നിക് എന്നീ വാക്സിനുകളാണ് നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്നത്. അതേസമയം ചൈനയുടെ രണ്ടാമത്തെ വാക്സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …