Breaking News

അവസാനം ഇടമലക്കുടിയും കൊവിഡിന് മുന്നില്‍ വീണു; രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു…

ഇടമലക്കുടി പ‍ഞ്ചായത്തിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരൻ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഒന്നരവർഷമായി ഇടമലക്കുടിയിൽ ഒരാൾക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് കൂടിയാണ് ഇടമലക്കുടി. പുറമേ നിന്ന് ആരേയും പ്രവേശിപ്പിക്കാതെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു

ഇവിടുത്തെ ജനങ്ങൾ. ഭക്ഷണസാധനങ്ങടക്കം എത്തിക്കാൻ ഇടയ്ക്ക് സർക്കാർ ജീവനക്കാർ മാത്രമാണ് എത്തിയിരുന്നത്. ഒരാള്‍ സര്‍ജറിക്കായി ആശുപത്രിയില്‍ സമീപിക്കുകയും മറ്റൊരാള്‍ ഛര്‍ദ്ദി വന്നതോടെ

ആശുപത്രിയിലെത്തി പരിശോധിക്കവെയാണ് രോഗം കണ്ടെത്തിയത്. ഇവര്‍ക്ക് ചികില്‍സ നല്‍കിവരികയാണ്. അന്യര്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന ഇടമലക്കുടിയില്‍ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസും

വ്ളോഗര്‍ സുജിത് ഭക്തനും സംഘവും എത്തിയിരുന്നു. സ്‌കൂളില്‍ സംഘടിപ്പിച്ച പരുപാടിക്കാണ് എം പിയോടൊപ്പം നിരവധി പേര്‍ എത്തിയത്. സംഭവം വിവാദമാകുകയും ഇവര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതിയും നല്‍കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …