Breaking News

കെഎസ്‌ആര്‍ടിസി സ്‌റ്റാന്‍റുകളില്‍ മദ്യക്കടകള്‍ തുടങ്ങും; യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകില്ല എന്ന് മന്ത്രി ആന്‍റണി രാജു.

തിരുവനന്തപുരം കെഎസ്‌ആര്ടിസി സ്റ്റാന്ഡില്‍ മദ്യക്കടകള്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധമാണ് മദ്യക്കടകള്‍ ക്രമീകരിക്കുക.

കെഎസ്‌ആര്ടിസിയുടെ കെട്ടിടങ്ങളില് ഔട്ട്ലെറ്റുകള് തുറക്കാന് ബവ്റിജസ് കോര്പറേഷന് അനുമതി നല്‍കും. കെഎസ്‌ആര്‍ടിസിയുടെ കെട്ടിടങ്ങള്‍ ലേലത്തിനെടുത്ത് മദ്യക്കടകള്‍ തുറക്കാം. ഇതിലൂടെ കെഎസ്‌ആര്‍ടിസിക്ക് വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്. കൂടുതല് സൗകര്യമുള്ള സ്ഥലങ്ങളില് ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്കാമെന്ന നിര്ദ്ദേശവും കെഎസ്‌ആര്ടിസി മുന്നോട്ട് വച്ചിട്ടുണ്ട്.

ടിക്കറ്റ് ഇതരവരുമാനത്തിനായി സാധ്യമായതെല്ലാം കെഎസ്‌ആര്‍ടിസി സ്വീകരിക്കും. സ്റ്റാന്‍റില്‍ മദ്യക്കടയുള്ളതുകൊണ്ടുമാത്രം ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്നും മരന്തി പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …