Breaking News

പ്രീ വെഡ്ഡിങ്​ ഷൂട്ടിങ്ങിനിടെ ​ഡാം തുറന്നു; പ്രതിശ്രുത വധൂവരന്‍മാന്‍ പാറയില്‍ കുടുങ്ങി…

മൂന്നുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ വെള്ളച്ചാട്ടത്തിന്​ സമീപം കുടുങ്ങിയ പ്രതിശ്രുത വധൂവരന്‍മാരെ രക്ഷ​പ്പെടുത്തി. ഇവര്‍ക്കൊപ്പം മറ്റു രണ്ടുപേരും ​പാറയില്‍ കുടുങ്ങിയിരുന്നു. രാജസ്​ഥാനിലാണ്​ സംഭവം. ചിത്തോര്‍ഗഡിലെ ചുലിയ വെള്ളച്ചാട്ടത്തിന്​ സമീപമായിരുന്നു ഫോ​ട്ടോഷൂട്ട്.

ഫോ​ട്ടോഷൂട്ട്​ തുടങ്ങി നിമിഷങ്ങള്‍ക്കകം അധികാരികള്‍ ജലനിരപ്പ്​ ഉയരുമെന്ന്​ മുന്നറിയിപ്പ്​ നല്‍കുകയായിരുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന്​ ഫോ​ട്ടോഗ്രാഫര്‍ പാറയുടെ മുകളില്‍നിന്ന്​ മാറിയെങ്കിലും അ​ദ്ദേഹത്തിന്‍റെ കാമറ വെള്ളത്തില്‍ നഷ്​ടമായി. ചൊവ്വാഴ്ച രാവിലെയാണ്​ റാണ പ്രതാപ്​ സാഗര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതെന്ന്​ എസ്​.എച്ച്‌​.ഒ രാജാറാം ഗുര്‍ജാര്‍ പറഞ്ഞു.

അതിന്‍റെ ഫലമായി ചുലിയ വെള്ളച്ചാട്ടത്തില്‍ വെള്ളം ഉയര്‍ന്നു. അതേസമയം 29കാരനായ ആശിഷ്​ ഗുപ്​തയും 27കാരിയായ ശിഖയും പ്രീ വെഡ്ഡിങ്​ ഷൂട്ടിനായി പാറയുടെ മുകളിലായിരുന്നു. സുഹൃത്തുക്കളായ ഹിമാന്‍ഷുവും മിലാനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കകം ഇവര്‍ നിന്നിരുന്ന പാറയുടെ സമീപം വെള്ളം ഉയരുകയായിരുന്നു.

ഇവര്‍ക്ക്​ പാറയില്‍നിന്ന്​ കരയിലേക്ക്​ വരാന്‍ സാധിച്ചില്ല. തുടര്‍ന്ന്​ ​പൊലീസും സുരക്ഷ സേനയും മൂന്നുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷം ഇവരെ കരക്കെത്തിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …