Breaking News

സഭയിൽ ഇന്നും പുകമയം; ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളം

തിരുവനന്തപുരം: ‘ബ്രഹ്മപുരം’ വിഷയം ഇന്നും നിയമസഭയിൽ. കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൗൺസിലർമാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്ത സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോജി എം ജോൺ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ അനുമതി നൽകില്ലെന്നും ആദ്യ സബ്മിഷനായി പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി.

മുതിർന്ന നേതാക്കളെ പോലും ക്രൂരമായി മർദ്ദിച്ച സംഭവം ഗൗരവതരമായ വിഷയമാണെന്നും അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. അനുമതിയില്ലെന്ന് സ്പീക്കർ പറഞ്ഞതോടെ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതെന്നും സതീശൻ ആരോപിച്ചു. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ബഹളം ഉണ്ടായി. 

എന്നാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് കൗൺസിലർമാർ അറിയിച്ചതാണെന്ന് നിയമമന്ത്രി വ്യക്തമാക്കി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പ്രശ്നങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ കഴിയില്ലെന്നും ‘നാരോ മാർജിൻ’ ഉള്ളിടത്ത് പ്രശ്നമുണ്ടാകുമെന്നും സ്പീക്കർ പറഞ്ഞു. ഇതോടെ ബഹളം രൂക്ഷമാവുകയും പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ എത്തി ബാനറുമായി പ്രതിഷേധിക്കുകയും ചെയ്തു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …