Breaking News

പൈപ്പുകള്‍ തമ്മില്‍ കണക്‌ട് ചെയ്തപ്പോള്‍ മാറിപ്പോയി; കുടിവെള്ള പൈപ്പുമായി അബദ്ധത്തില്‍ കണക്‌ട് ചെയ്ത് ടോയ്‌ലറ്റിലേക്കുള്ള വെള്ളം: ഹോസ്പിറ്റലില്‍ കഴിഞ്ഞ 30 വര്‍ഷമായി കുടിക്കുന്നതിനടക്കം ഉപയോഗിച്ചത് ടോയ്‌ലറ്റ് വാട്ടര്‍…

പ്രതീകാത്മക ചിത്രം

ജപ്പാനിലെ ഒരു ആശുപത്രി കഴിഞ്ഞ 30 വര്‍ഷമായി കുടിക്കാനും കുളിക്കാനും അടക്കമുള്ള എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചത് ടോയ്‌ലറ്റിലേക്ക് വരുന്ന വെള്ളം. പൈപ്പുകള്‍ തമ്മില്‍ കണക്‌ട് ചെയ്തപ്പോള്‍ മാറിപ്പോയതാണ് ഇത്തരത്തില്‍ വലിയ ഒരു അബദ്ധം പറ്റാന്‍ കാരണം.

ആശുപത്രിയില്‍ വന്നിരുന്ന രോഗികള്‍ക്ക് അടക്കം കുടിക്കാനും മറ്റ് ഉപയോഗങ്ങള്‍ക്കും നല്‍കിയത് ഈ വെള്ളമായിരുന്നു. കഴിഞ്ഞ മാസമാണ് ഈ നടുക്കുന്ന സത്യം ആശുപത്രി അധികൃതര്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ 120ഓളം ടാപ്പുകള്‍ തെറ്റായി കണക്‌ട് ചെയ്തതായും കണ്ടെത്തി.

1993ല്‍ ആശുപത്രി തുടങ്ങിയപ്പോള്‍ തന്നെ ഈ അബദ്ധം സംഭവിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കി. അടുത്തിടെ പുതിയ വാട്ടര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് ഈ അബദ്ധം കണ്ടെത്തിയത്. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ചെന്നും ആരോഗ്യത്തിന് ഹാനികരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ആശുപത്രി

അധികൃതര്‍ വ്യക്തമാക്കി. 2014 മുതല്‍ എല്ലാ ആഴ്ചയിലും വെള്ളത്തിന്റെ നിറവും മണവും ടേസ്റ്റുമെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെന്നും എന്തെങ്കിലും പ്രശ്‌നമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …