Breaking News

കൊവിഡ് കേസുകൾ കുറയുന്നു; രാത്രി കർഫ്യു പിൻവലിക്കാനൊരുങ്ങി…

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി കർണാടകം സർക്കാർ. കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിൽ രാത്രി കാല കർഫ്യു അടക്കമുള്ള നിയന്ത്രങ്ങളാണ് സർക്കാർ പിൻവലിക്കാനൊരുങ്ങുന്നത്.

സംസ്ഥാനത്തെ 31 ജില്ലകളിൽ അഞ്ച് ശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേസുകൾ കുറയുന്ന സാഹചര്യത്തിൽ ജൂലൈ 19 ഓടെ പബ്ബുകളും തുറന്നേക്കാം. കടകളുടെ

പ്രവർത്തന സമയം കൂട്ടാനും മാളുകൾ തുറക്കാനും തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ. കാണികളുടെ എണ്ണം കുറച്ച് കൊണ്ട് സിനിമ തിയറ്ററുകളും മൾട്ടിപ്ലക്സുകളും തുറക്കാനുള്ള

ഉദ്ദേശത്തിലാണ് കർണാടക സർക്കാർ. വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിക്കുന്നതിലെയും രാത്രി കര്‍ഫ്യൂ സമയം കുറക്കുന്നതിലെയും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തുവരികയണെന്നും വെള്ളിയാഴ്ചയോ

ശനിയാഴ്ചയോ നടക്കുന്ന മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചിരുന്നു. വ്യാപാരസ്ഥാപനങ്ങള്‍

തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് മാള്‍ ഉടമകള്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കണ്ടിരുന്നു. ഇക്കാര്യത്തോട് അദ്ദേഹം അനുകൂലമായി

പ്രതികരിച്ചെന്നാണ് റിപ്പോർട്ട്. കർണാടകയിൽ തിങ്കളാഴ്‌ച മാത്രം പുതുതായി റിപ്പോർട്ട് ചെയ്തത് 1386 കേസുകളാണ്. 35,896 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …