Breaking News

5 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ നാട്ടുകാരായ സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു…

അഞ്ചു വയസുകാരിയോട് അക്രമം കാണിച്ചയാളെ തല്ലിക്കൊന്ന് പ്രതികാരം തീര്‍ത്ത് നാട്ടുകാരായ സ്ത്രീകള്‍. കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 46 കാരനെ നാട്ടുകാരായ സ്ത്രീകള്‍ സംഘടിച്ചെത്തി മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊല്ലുകയായിരുന്നു. ധലായി ജില്ലയിലെ ഗന്ദാചെറ സ്റ്റേഷന്‍ പരിധിയിലാണ് പ്രതികാരസംഭവം അരങ്ങേറിയത്. ചൊവ്വാഴ്ച രാത്രിയാണ് ഗ്രാമത്തിലെ അഞ്ചുവയസുകാരി ബലാത്സംഗത്തിന് ഇരയായത്.

അമ്മയോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് കൂടെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കാട്ടിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ കടന്നുകളഞ്ഞു. പിന്നീട് കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. എന്നാല്‍ സംഭവത്തിന് പിന്നാലെ കുട്ടിയെ അവസാനം കണ്ടത് പ്രതിക്കൊപ്പമാണെന്ന് നാട്ടുകാര്‍ ആരോപിച്ചിട്ടും പൊലീസ് പ്രതിയെ പെട്ടെന്ന് അറസ്റ്റ് ചെയ്തില്ലെന്നാണ് വിവരം.

ഇതില്‍ പ്രകോപിതരായ നാട്ടുകാര്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സമരം ചെയ്ത് ദേശീയ പാത ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് ഒരു കൂട്ടം സ്ത്രീകള്‍ ഇയാളെ പിടികൂടി മരത്തിൽ കെട്ടിയിട്ട് മര്‍ദിച്ചത്. മര്‍ദനത്തിന് ശേഷം അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …