Breaking News

ഫെയ്സ്ബുക്കിനും രക്ഷയില്ല; സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു…

ഫെയ്‌സ്ബുക്കിന്റെ കോര്‍പ്പറേറ്റ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. @facebook എന്ന ഒഫിഷ്യല്‍ അക്കൗണ്ടാണ് വെള്ളിയാഴ്ച ഹാക്ക് ചെയ്തത്.’ ഹായ് ഞങ്ങള്‍ അവര്‍മൈന്‍ ആണ്.

ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യാന്‍ സാധിക്കുമെങ്കിലും അവരുടെ സുരക്ഷ ട്വിറ്ററിനേക്കാള്‍ മെച്ചപ്പെട്ടതെങ്കിലുമാണ്’ (‘Hi, we are O u r M i n e, Hi, we are O u r M i n e. Well, even Facebook is hackable but at least their security better than Twitter’) എന്ന് ഹാക്കര്‍മാര്‍ ഫെയ്‌സ്ബുക്കിലൂടെ ട്വീറ്റ് ചെയ്തു.

ഫെയ്‌സ്ബുക്കിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ട്വിറ്റര്‍ സ്ഥിരീകരിച്ചു. പ്രശ്‌നം അറിഞ്ഞപ്പോള്‍ തന്നെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് ലോക്ക് ചെയ്തുവെന്നും

ഫെയ്‌സ്ബുക്കുമായി സഹകരിച്ച്‌ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും ട്വിറ്റര്‍ പ്രതിനിധി അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ അക്കൗണ്ട് തിരിച്ചെത്തിയിട്ടുണ്ട്. ഫെയ്സ് ബുക്കിന്റെ മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …