Breaking News

മദ്യത്തിനൊപ്പം ടച്ചിങ്‌സായി ഉപയോഗിച്ചത് ചുട്ടെടുത്ത വിഷപാമ്ബിനെ; യുവാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍…

മദ്യത്തിനൊപ്പം ടച്ചിങ്‌സായി ചുട്ടെടുത്ത വിഷപാമ്ബിനെ ഭക്ഷിച്ച യുവാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഛത്തീസ്‌ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. വിഷപ്പാമ്ബായ ശംഖുവരയനെയാണു യുവാക്കള്‍ ചുട്ടെടുത്തു കഴിച്ചതെന്നാണു റിപ്പോര്‍ട്ട്.

പാമ്ബിന്റെ തലയും വാലുമാണ് ഇവര്‍ മദ്യത്തിനൊപ്പം കഴിക്കാന്‍ എടുത്തത്. പാമ്ബിനെ കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: ഇന്ദിരാ നഗര്‍ പ്രദേശത്തെ ദേവാംഗന്‍പരയിലെ ഒരു വീടിന് സമീപമാണ് വിഷപ്പാമ്ബിനെ കണ്ടത്. വീട്ടുടമ ഇതിനെ പിടികൂടി തീയിലിട്ടു. പിന്നീട് പാതിവെന്ത പാമ്ബിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഈ വഴി കടന്നുപോയ ഗുഡ്ഡു ആനന്ദ്, രാജു ജാങ്‌ഡെ എന്നീ യുവാക്കള്‍ പാതിവെന്ത പാമ്ബിനെ എടുത്തു

കൊണ്ടുപോയി. പിന്നീട് ഇവര്‍ മദ്യത്തിനൊപ്പം പാമ്ബിനെ ഭക്ഷണമായി ഉപയോഗിച്ചു. രാജുവിനു പാമ്ബിന്റെ തലഭാഗവും ഗുഡ്ഡുവിനു വാല്‍ഭാഗവുമാണു ലഭിച്ചത്. തല ഭാഗം കഴിച്ച രാജുവിന്റെ നിലയാണു ഗുരുതരമായി തുടരുന്നത്. പൊലീസ് സ്ഥലത്തെത്തി പാമ്ബിന്റെ മറ്റ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …