Breaking News

ബിജെപി പ്രതിഷേധത്തില്‍ കട്ടക്കലിപ്പുമായി ദളപതി ആരാധകര്‍; ആരാധകരോട് നേരിട്ടെത്തി വിജയ് അഭ്യര്‍ത്ഥിച്ച്ത് ഇങ്ങനെ…

ദളപതി വിജയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ ചിത്രത്തിന്‍റെ ലൊക്കേഷന് മുന്നില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയപ്പോള്‍ ആഭ്യര്‍ത്ഥനയുമായി ദളപതി വിജയിയും രംഗത്ത്.

മാസ്റ്ററിന്‍റെ ചിത്രീകരണത്തിനിടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത താരത്തെ വിട്ടയച്ച സാഹചര്യത്തിലാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്.

ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ വിജയ് ആരാധകര്‍ ലൊക്കേഷനില്‍ തടിച്ചു കൂടിയിരുന്നു. അതേസമയം ലൊക്കേഷനില്‍ തടിച്ചു കൂടിയ ആരാധകരോട് സംയമനം പാലിക്കണമെന്ന് വിജയ് നേരിട്ടെത്തി അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ താരത്തെ ചോദ്യം ചെയ്ത് വിട്ടതിന് പിന്നാലെയാണ് മാസ്റ്ററിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. നെയ്‌വേലിയിലെ ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റിലാണ് ചിത്രീകരണം നടക്കുന്നത്.

About NEWS22 EDITOR

Check Also

പുത്തൂർ വിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം.

വർഷങ്ങളായി പുത്തൂർ കിഴക്കേ ചന്തയ്ക്കുള്ളിൽ പോലീസ് സ്റ്റേഷനിനോട് ചേർന്നുള്ള നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജിന്റെ ബിവറേജ് സ്ഥാപനം …