Breaking News

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്; 27 മരണം ; 639 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

മലപ്പുറം 776
കൊല്ലം 682
തൃശൂര്‍ 667
കോഴിക്കോട് 644
എറണാകുളം 613
കോട്ടയം 429
തിരുവനന്തപുരം 391

പാലക്കാട് 380
ആലപ്പുഴ 364
കണ്ണൂര്‍ 335
പത്തനംതിട്ട 202
ഇടുക്കി 116
വയനാട് 97
കാസര്‍ഗോഡ് 96

4985 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 734
കൊല്ലം 674
തൃശൂര്‍ 650
കോഴിക്കോട് 603
എറണാകുളം 451
കോട്ടയം 427
തിരുവനന്തപുരം 286

പാലക്കാട് 177
ആലപ്പുഴ 345
കണ്ണൂര്‍ 248
പത്തനംതിട്ട 130
ഇടുക്കി 86
വയനാട് 82
കാസര്‍ഗോഡ് 92

64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, കോഴിക്കോട് 11, പത്തനംതിട്ട, കണ്ണൂര്‍ 9 വീതം, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം 4 വീതം, കൊല്ലം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം, ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …