Breaking News

ബാ​ര്‍​ജ്​ മു​ങ്ങി അപകടം: രക്ഷപ്പെടുത്തിയ മലയാളികളുടെ പേരുകള്‍ പുറത്തുവിട്ട് നാവികസേന…

ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട ബാ​ര്‍​ജ്​ എ​ണ്ണ​ക്കി​ണ​റി​ല്‍ ഇ​ടി​ച്ചു മു​ങ്ങിയ അപകടത്തില്‍ രക്ഷപ്പെടുത്തിയ മലയാളികളുടെ പേരുകള്‍ പുറത്തുവിട്ട് നാവികസേന. ദിലീപ് കുമാര്‍, വ​ര്‍​ഗീ​സ്​ സാം, ​വി.​കെ. ഹ​രീ​ഷ്,

ബാ​ല​ച​ന്ദ്ര​ന്‍, ടി. ​മാ​ത്യു, കെ.​സി. പ്രി​ന്‍​സ്, പാ​ല​ക്കാ​ട്​ സ്വ​ദേ​ശി പ്ര​ണ​വ്, കെ.​ജെ. ജി​ന്‍​സ​ണ്‍, കെ.കെ. ജിന്‍സണ്‍, ആഗ്നേല്‍ വര്‍ക്കി, സന്തോഷ് കുമാര്‍, റോബിന്‍, സുധീര്‍, അ​നി​ല്‍ വാ​യ​ച്ചാ​ല്‍, എം. ​ജി​തി​ന്‍,

ശ്രീ​ഹ​രി, ജോ​സ​ഫ്​ ജോ​ര്‍​ജ്, ടി.​കെ. ദീ​പ​ക്, അ​മ​ല്‍ ബാ​ബു, കെ.​വി. ഗി​രീ​ഷ്, എ​റ​ണാ​കു​ളം സ്വ​ദേ​ശി തി​ജു സെ​ബാ​സ്​​റ്റ്യ​ന്‍, വ​യ​നാ​ട്​ സ്വ​ദേ​ശി എ​സ്.​എ​സ്. അ​ധി​ല്‍​ഷ, പാ​ലാ​ക്കാ​ര​ന്‍ ജോ​യ​ല്‍, പി. ​അ​ര​വി​ന്ദ്​

എന്നിവരുടെ പേരുകളാണ് പുറത്തുവിട്ടത്. ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട ബാ​ര്‍​ജ്​ എ​ണ്ണ​ക്കി​ണ​റി​ല്‍ ഇ​ടി​ച്ചു മു​ങ്ങി കാ​ണാ​താ​യ​വ​രി​ല്‍ 26 പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയിരുന്നു.

പ​ത്തോ​ളം മ​ല​യാ​ളി​ക​ളു​ള്‍​പ്പെ​ടെ 49 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. തി​രി​ച്ച​റി​യ​ല്‍ ന​ട​പ​ടി​ക​ള്‍ ന​ട​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ അ​റ​ബി​ക്ക​ട​ലി​ല്‍ ഹീ​ര എ​ണ്ണ​ക്കി​ണ​റി​

ന​ടു​ത്ത് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട പി 305 ​എ​ന്ന ബാ​ര്‍​ജി​ല്‍ 30ഒാ​ളം മ​ല​യാ​ളി​ക​ളു​ള്‍​പ്പെ​ടെ

261 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 186 പേ​രെ ചൊ​വ്വാ​ഴ്ച​യോ​ടെ നാ​വി​ക​സേ​ന​യും തീ​ര​ദേ​ശ സേ​ന​യും ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​രി​ല്‍ 18 മ​ല​യാ​ളി​ക​ളു​ള്‍​പ്പെ​ടെ 124 പേ​രെ നാ​വി​ക ക​പ്പ​ല്‍ഐ.​എ​ന്‍.​എ​സ്​ കൊ​ച്ചി ബു​ധ​നാ​ഴ്​​ച ക​ര​ക്കെ​ത്തി​ച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …