Breaking News

2020 അവസാനത്തോടെ ഈ ഫോണുകളിൽ വാട്ട്‌സ്‌ആപ്പ് പ്രവർത്തനം നിലയ്ക്കും; മുന്നറിയിപ്പ്…

2021 ആദ്യം ആകുമ്ബോഴേക്ക് നിരവധി ഫോണുകളില്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനം നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഐഒഎസ് 9 അധിഷ്ഠിത ഫോണുകളിലും,

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 4.0.3 അധിഷ്ഠിത ഫോണുകളിലുമാണ് 2021 ജനുവരി 1 മുതല്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനം നിലയ്ക്കു.

പതിനാറാം വയസ്സിൽ മാറിമറിഞ്ഞ സണ്ണി ലിയോണിൻറെ ജീവിതം…Read more

എന്നാല്‍ ഐഫോണുകളില്‍ ഐഒഎസ് 9 ന് മുകളിലുള്ള ഐഒഎസ് ഉപയോഗിക്കുന്ന ഫോണുകളില്‍ തുടര്‍ന്നും വാട്ട്‌സ്‌ആപ്പ് ലഭ്യമാകുന്നതായിരിക്കും. ഐഫോണ്‍ 4എസ്, ഐഫോണ് 5, ഐഫോണ്‍ 5എസ്, ഐഫോണ്‍ 5സി.

ആന്‍ഡ്രോയിഡ് 4.0.3 കിറ്റ്കാറ്റ് പതിപ്പിന് ശേഷം അപ്ഡേറ്റുകള്‍ ലഭിക്കുന്നത് നിര്‍ത്തിയ എല്ലാ സ്മാര്‍ട് ഫോണുകളിലും 2021 ജനുവരിയോടെ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനം നിര്‍ത്തും. അതായത് സംസങ് ഗാലക്സി എസ് 2, മോടോറോള ആന്‍ഡ്രോയിഡ് റേസര്‍, എല്‍ജി ഒപ്റ്റിമസ് ബ്ലാക്ക്, എച്ച്‌ടിസി ഡിസയര്‍ എന്നിങ്ങനെയുള്ള ഫോണുകളില്‍ വാട്ട്‌സ്‌ആപ്പ് ലഭിക്കില്ല.

ഈ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നേരത്തെ തന്നെ പുതിയ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് തുടങ്ങാന്‍ അനുവദിച്ചിരുന്നില്ല. നിലവില്‍ അക്കൗണ്ടുകള്‍ റീ വെരിഫൈ ചെയ്യാനും സാധിക്കില്ല.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …