Breaking News

പി.എസ്​.ജിയില്‍നിന്ന്​ എംബാപ്പെയെ റാഞ്ചാന്‍ റയല്‍; ഓഫര്‍ 1400 കോടി…

മെസ്സി വന്നതോടെ ഇരട്ടി കരുത്താര്‍ജിച്ച ഫ്രഞ്ച്​ അതികായരായ പി.എസ്​.ജിയില്‍നിന്ന് യുവ താരം​ കിലിയന്‍ എംബാപ്പെയെ ടീമിലെത്തിക്കാന്‍ കരുക്കള്‍ നീക്കി റയല്‍ മഡ്രിഡ്​. കരാര്‍ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ 13.7 കോടി ​പൗണ്ട്​ (ഏകദേശം 1400 കോടി രൂപ)

വാഗ്​ദാനം ചെയ്​താണ്​ 22 കാരനെ ലാ ലിഗ ടീം കൊണ്ടുപോകാനൊരുങ്ങുന്നത്​. സ്​പാനിഷ്​ ലീഗില്‍ താല്‍പര്യമുണ്ടെന്ന്​ ഫ്രഞ്ച്​ താരം നേരത്തെ പി.എസ്​.ജി മാനേജ്​മെന്‍റിനെ അറിയിച്ചിരുന്നു. 2017ലാണ്​ മൊണാക്കോയില്‍ നിന്ന് പി.എസ്​.ജിയിലെത്തിയിരുന്നത്​.

റെക്കോഡ്​ തുകക്കായിരുന്നു അന്ന്​ കൗമാരതാരത്തിന്‍റെ കൈമാറ്റം. എന്നാല്‍, 174 കളികളില്‍ ഇതുവരെ ടീമിനായി 133 ഗോളുകള്‍ നേടിയ എംബാപ്പെയെ വിട്ടുനല്‍കുന്ന കാര്യം പി.എസ്​.ജി ഇനിയും തീരുമാനമെടുത്തിട്ടില്ല.

കരാര്‍ ബാക്കിനില്‍ക്കെ വിട്ടുനല്‍കാന്‍ താല്‍പര്യമില്ലെന്ന്​ അറിയിച്ചതായി ഫ്രഞ്ച്​ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോവിഡില്‍ 30 കോടി യൂറോയുടെ നഷ്​ടം റിപ്പോര്‍ട്ട്​ ചെയ്​ത റയലിന്​ ഇത്ര വലിയ തുക കണ്ടെത്തുക ദുഷ്​കരമാകുമെങ്കിലും നികത്താന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നു കണ്ടാണ്​ നടപടി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …