Breaking News

അച്ഛന് മുലയൂട്ടുന്ന മകള്‍! തലക്കെട്ട്‌ വായിക്കുമ്പോള്‍ തന്നെ നെറ്റി ചുളിച്ചു പോയെങ്കില്‍ സാരമില്ല…

തലക്കെട്ട്‌ വായിക്കുമ്പോള്‍ തന്നെ നെറ്റി ചുളിച്ചു പോയെങ്കില്‍ സാരമില്ല, അത് നമ്മുടെ സാമൂഹ്യ സംസ്കാരത്തിന്റെ ഭാഗമാണ്. യുറോപ്പിലെ വിഖ്യാതനായ ചിത്രകാരന്‍

“ബാര്‍തൊളോമിസോ എസ്തെബന്‍ മുരില്ലോ” (Bartolomé Esteban Murillo) യുടെ വിവാദപരവും, അതിലുപരി ഒരു കാലഘട്ടത്തിന്റെ ചരിത്രസത്യം വിളിച്ചോതുന്നതുമായ പ്രസിദ്ധമായ ചിത്രമാണ് അച്ഛന് മുലയൂട്ടുന്ന മകള്‍.

ഇതിനു പിന്നിലെ ചരിത്ര സത്യം മനസ്സിലാക്കിയാല്‍ ഇപ്പോള്‍ ഈ ചിത്രത്തിനു നേരെ ചുളിഞ്ഞ നെറ്റികള്‍ താനേ തെളിയുമെന്നും, ആ നെറ്റിതടങ്ങളില്‍ വിയര്‍പ്പിന്റെയും

കണ്‍കോണുകളില്‍ കണ്ണീരിന്റെയും കണങ്ങള്‍ പൊടിയുമെന്നും ഉറപ്പ്. തീര്‍ച്ചയായും അറിയാതെ പോകരുത് ആ കഥയും അതിന്‍റെ സാരംശവും.

കഥ ഇപ്രകാരം;

ഒരു വൃദ്ധനെ ജലപാനം പോലുമില്ലാതെ മരണം വരെ പട്ടിണിക്കിടുവാന്‍ അധികാരികളുടെ കല്‍പ്പന വന്നു. അദ്ദേഹത്തിന്റെ പുത്രി മരണം കാത്തു കിടക്കുന്ന തന്റെ പിതാവുമായി ദൈനംദിന കൂടികാഴ്ചയ്ക്ക് അവസരം അനുവധിക്കണമെന്ന് അധികാരികളോട് അപേക്ഷിക്കുന്നു.

ഒടുവില്‍ അവരുടെ അപേക്ഷ സ്വീകാരിക്കുകയും ചെയ്തു. കൂടികാഴ്ചയ്ക്ക് മുന്‍പായി സ്ത്രീയെ കര്‍ക്കശവും, വിശദവും, വ്യക്തവുമായ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു.

കാരണം കല്‍പ്പന ലംഘിച്ച്‌ ആഹാര സാധനങ്ങള്‍ ഒരു കാരണവശാലും അകത്തു കൊണ്ടു പോകരുത് എന്നതാണ് അതിനു പിന്നിലെ ഉദ്ദേശം. അസഹനീയവും അതികഠിനവുമായ വിശപ്പിനാല്‍ പിതാവിന്റെ ശരീരം നാള്‍ക്കുനാള്‍

മരണത്തോടടുക്കുന്നതായി അവള്‍ക്ക് ബോധ്യമായപ്പോള്‍ മുന്നില്‍ മറ്റു വഴികള്‍ ഇല്ലാതിരുന്ന നിസ്സാഹായതയുടെ അവസരത്തിലും അവള്‍ വല്ലാതെ ദു:ഖിച്ചു. എങ്കിലും സ്വന്തം പിതാവിനെ മരണത്തിലേക്ക് ഉപേക്ഷിക്കുവാന്‍ തയ്യാറാകാത്ത മനസ്സിന്റെ തീചൂളയില്‍ നിന്നവളൊരു തീരുമാനമെടുത്തു.

അതായത് പാപത്തിനു സമാനമായ ലോക അലിഖിത നിയമങ്ങള്‍ക്ക് വിരുദ്ധമായി സ്നേഹ പരിചരണത്തിന്റെ മറ്റൊരു അദ്ധ്യായം രചിക്കലായിരുന്നു ആ ചരിത്ര തീരുമാനം.

ആഹാര സാധനങ്ങള്‍ക്ക് കടുത്ത നിരോധനം ഉള്ളതിനാല്‍ അവള്‍ക്കു മുന്നില്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാതിരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു ആ കടുത്ത തീരുമാനത്തിലേക്ക് അവള്‍ എത്തി ചേര്‍ന്നതും.

അങ്ങനെ അവള്‍ നിസ്സഹായതയോടെ ആരും കാണാതെ തന്റെ പിതാവിനെ മുലയൂട്ടുവാന്‍ ആരംഭിച്ചു. മരണം മുഖാമുഖം കണ്ട ആ പിതാവ് അങ്ങനെ പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി.

അങ്ങനെ ഈ കൃത്യ നിര്‍വ്വഹണം ഒരു നാള്‍ അവിടെ ഉണ്ടായിരുന്ന കാവലാളന്മാരുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍ അവരെ അധികാരികളുടെ മുന്നില്‍ എത്തിക്കുകയും വിവരം അധികാരികളെ ധരിപ്പിക്കുകയും ചെയ്തു. ഈ സംഭവം അന്ന് ആ സമൂഹത്തില്‍ വലിയ ഒച്ചപ്പാടുകള്‍ തന്നെ സൃഷ്ടിക്കുകയും തന്മൂലം സമൂഹം രണ്ടു തട്ടില്‍ അകപ്പെടുകയും ചെയ്തു.  പവിത്രമായ പിതൃ – പുത്രി ബന്ധത്തിന് കളങ്കം വരുത്തിയെന്ന് പറഞ്ഞു കൊണ്ട് ഒരു കൂട്ടരും മരണത്തിലും പിതാവിനെ രക്ഷിക്കുവാന്‍ ശ്രമിച്ച പുത്രിയുടെയും പിതാവിന്റെയും സ്നേഹ – വിശ്വാസങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ട് മറു കൂട്ടരും രംഗത്ത് സജീവമായി നേര്‍ക്കു നേര്‍ നിരന്നു.

ഇതിനു നടുവില്‍ ധര്‍മ്മസങ്കടത്തോടെ അധികാരികളും. ഈ സംഭവം അന്ന് സ്പെയിന്‍ അടക്കം യൂറോപ്പിയന്‍ രാജ്യങ്ങളില്‍ ഈശ്വരീയ ഭരണമോ അതോ

സ്നേഹത്തില്‍ അധിഷ്ടിതമായ കളങ്കരഹിത മാനുഷിക മൂല്യങ്ങളോ എന്ന വിഷയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ വഴി വച്ചിരുന്നു.

മാത്രവുമല്ല ഈ അസാധാരണ സംഭവം യുറോപ്പില്‍ പല ചിത്രകാരന്മാരും തങ്ങളുടെ ക്യാന്‍വാസില്‍ വിഷയമാക്കിയെങ്കിലും അതില്‍ ബാര്‍തൊളോമിസോ എസ്തെബന്‍ മുരില്ലോയുടെ പെയിന്റിംഗ് മാത്രമാണ് വിശ്വഖ്യാതി നേടിയത്.

updating…..

About NEWS22 EDITOR

Check Also

പുത്തൂർ വിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം.

വർഷങ്ങളായി പുത്തൂർ കിഴക്കേ ചന്തയ്ക്കുള്ളിൽ പോലീസ് സ്റ്റേഷനിനോട് ചേർന്നുള്ള നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജിന്റെ ബിവറേജ് സ്ഥാപനം …