Breaking News

തമിഴ് സിനിമാ ചരിത്രത്തില്‍ ആദ്യം, ജയ് ഭീമിന് പുതിയ റെക്കോഡ്…

തമിഴ് ചിത്രമായ ജയ് ഭീം പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ പ്രശംസ നേടി മുന്നേറുകയാണ്. സൂര്യ, ലിജോ മോള്‍, മണികണ്ഠന്‍, രജിഷ വിജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം കോളിവുഡിന് അഭിമാനമായി തീര്‍ന്നിരിക്കുകയാണ്. ഇപ്പോഴിതാ കൗതുകകരമായ ഒരു റെക്കോഡ് ചിത്രത്തെ തേടി എത്തിയിരിക്കുന്നു.

ഐഎംഡിബി റേറ്റിംഗില്‍ ഹോളിവുഡ് ക്ളാസിക് ചിത്രമായ ഷോഷാംഗ് റിഡംപ്‌ഷനെ കടത്തി വെട്ടയിരിക്കുയാണ് ജയ് ഭീം. 9.8 ആണ് ജയ് ഭീമിന് ഐഎംഡിബി റേറ്റിംഗ് നല്‍കിയിരിക്കുന്നത്. 9.3 ആണ് ഷോഷാംഗ് റിഡംപ്‌ഷന് ലഭിച്ച വോട്ട്. കൃത്യമായ കണക്ക് പറഞ്ഞാല്‍ 24 ലക്ഷം പ്രേക്ഷകവോട്ട് ഷോഷാംഗിന് ലഭിച്ചപ്പോള്‍, 24000 അധികം പ്രേക്ഷക പിന്തുണ ജയ് ഭീം സ്വന്തമാക്കി.

ആദിവാസി സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി ഒരു അഭിഭാഷകന്‍ നടത്തുന്ന പോരാട്ടത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ജയ് ഭീം ഒരുക്കിയത്. ചിത്രത്തില്‍ അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. മോഷണം ആരോപിച്ച്‌ അറസ്റ്റിലായി ജയിലില്‍ വെച്ച്‌ കാണാതാവുന്ന ഒരാളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ടിജെ ഗണവേലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം നിര്‍മ്മിച്ചത് ജ്യോതികയാണ്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …