Breaking News

ദത്തുവിവാദം: അനുപമ വീണ്ടും സമരത്തില്‍…

അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ അമ്മ അനുപമ വീണ്ടും സമരത്തില്‍. കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണം, ശിശുക്ഷേമ വകുപ്പ് ജനറല്‍ സെക്രട്ടറിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷയെയും നീക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ശിശുക്ഷേമ സമിതി മുന്നില്‍ ഇന്ന് രാവിലെ മുതല്‍ അനിശ്ചിതകാലത്തേക്കാണ് സമരം.

ജനറല്‍ സെക്രട്ടറിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷയെയും മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് അനുപമ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ആദ്യം പറഞ്ഞപോലെയല്ല സമരം നീങ്ങുന്നതെന്ന് അനുപമ ആരോപിച്ചു. കുഞ്ഞിനെ തിരിച്ചു നാട്ടില്‍ കൊണ്ടുവരുന്നതുവരെ സമരം തുടരുമെന്നും അവര്‍ പറഞ്ഞു.

ഇന്നലെ കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് കടത്തുമോയെന്ന് ആശങ്കയുണ്ടെന്ന് കാണിച്ച്‌ അനുപമ ഡിജിപിക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. കുഞ്ഞിന്റെ ജീവന്‍ അപായപ്പെടുത്തുമെന്ന് സംശയമുണ്ടെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അതിനു ഉത്തരവാദി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആയിരിക്കുമെന്നും പരാതിയില്‍ പറഞ്ഞതായാണ് വിവരം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …