Breaking News

സ്വർണവിലയിൽ നേരിയ ഇടിവ്; മാറ്റമില്ലാതെ വെള്ളി വില

തിരുവനന്തപുരം: സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. കഴിഞ്ഞ ദിവസം സ്വർണ വില കുത്തനെ ഉയർന്നിരുന്നു. ശനിയാഴ്ച പവന് 320 രൂപയാണ് കൂടിയത്. ഇന്ന് പവന് 80 രൂപ കുറഞ്ഞു. 41,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപയാണ് കൂടിയത്. 5,210 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 5 രൂപയാണ് കുറഞ്ഞത്. 4,310 രൂപയാണ് ഇന്നത്തെ വിപണി വില. 

വെള്ളി വിലയിൽ മാറ്റമില്ല. ശനിയാഴ്ച 2 രൂപ കൂടിയിരുന്നു. ഒരു ഗ്രാം വെള്ളിയ്ക്ക് 73 രൂപയാണ് വില. അതേസമയം, ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയ്ക്ക് 90 രൂപയാണ് വില.

About News Desk

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …